COVID 19Latest NewsNewsIndia

വാക്‌സിൻ എടുത്തവർക്ക് രാജ്യസ്നേഹി ബാഡ്ജ്: എടുക്കാത്തവർക്കും ബാഡ്ജുണ്ട് !

ഭോപാല്‍: വാക്‌സിൻ എടുക്കുക എന്നത് മാത്രമാണ് കോവിഡ് 19 മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു ഉപാധി. ലോകാരോഗ്യ സംഘടനയടക്കം വാക്‌സിന് അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്. വാക്‌സിന്റെ ഈ പ്രാധാന്യം കണക്കിലെടുത്ത് മധ്യപ്രദേശില്‍ കോവിഡ്​ വാക്സിനെടുത്തവര്‍ക്ക്​ ‘ഞാന്‍ ദേശസ്​നേഹി’ ബാഡ്​ജ് അണിയിച്ച്‌​ പൊലീസ്​​ മാതൃകയാകുന്നു.

Also Read:കനത്ത മഴ : മുംബൈ നഗരം വെള്ളത്തിനടിയില്‍

നിവാരി ജില്ലയിലാണ്​ വാക്​സിന്‍ സ്വീകരിച്ച്‌​ മടങ്ങിയവര്‍ക്ക്​ ‘ഞാന്‍ വാക്​സിനെടുത്തിരിക്കുന്നു, അതിനാല്‍ ഞാന്‍ ദേശസ്​നേഹി” എന്ന ബാഡ്ജ് അണിയിച്ചുനല്‍കിയത്. വാക്​സിന്‍ എടുക്കാത്തവര്‍ക്ക്​ നേരെ തിരിച്ചും ബാഡ്​ജ്​ പിന്‍ചെയ്​ത്​ നല്‍കുന്നുണ്ട്​. ‘ഞാന്‍ വാക്​സിന്‍ എടുത്തില്ല, അതിനാല്‍ എന്നില്‍ നിന്ന്​ മാറിനില്‍ക്കുക’. എന്നാണ്​ ഇവരെ അണിയിച്ച ബാഡ്​ജി​ലുള്ളത്​.

വാക്സിൻ ഒരു വ്യക്തിയെ സ്വയം കോവിഡ്-19 ൽനിന്നും പരിരക്ഷിക്കുന്നതിനും അതുപോലെ തന്നെ ഏറ്റവും അടുത്തുളള കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരിലേക്ക് രോഗം പകരാതെ പരിമിതപ്പെടുത്താനും വാക്സിൻ സ്വീകരിക്കുന്നതു വഴി സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button