Latest NewsNews

കൊവിഡ് പ്രതിസന്ധിയ്ക്കിടെ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതികരിച്ച് പിസി വിഷ്ണുനാഥ് എംഎല്‍എ

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയ്ക്കിടെ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ പ്രതികരണവുമായി പി.സി വിഷ്ണുനാഥ് എംഎല്‍എ.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഈ മഹാമാരിയുടെ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അധ്വാനം നടത്തുന്നവരാണവര്‍. അവര്‍ക്കു നേരയുള്ള അക്രമം നമുക്ക് കണ്ടുനില്‍ക്കാനാകില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അക്രമത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഈ മഹാമാരിയുടെ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അധ്വാനം നടത്തുന്നവരാണവര്‍. നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും സന്തോഷത്തിലുമെല്ലാം അവരുടെ അധ്വാനത്തിന്റെ അടയാളം അദൃശ്യമായി പതിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തിന് കാതോര്‍ത്താണ് അവര്‍ ചികിത്സ തുടങ്ങാറുള്ളത്. ആ ഹൃദയം കൊണ്ടു കൂടിയൊരു പരിഗണന അവര്‍ അര്‍ഹിക്കുന്നുണ്ട്, കുറിച്ചു.

ആരോഗ്യ രംഗം വെറുമൊരു തൊഴില്‍ മേഖലയല്ല. മനുഷ്യരാശി എന്ന നിലയില്‍ നാം എത്തിച്ചേര്‍ന്ന അറിവുകളെയും നമുക്ക് സംവിധാനം ചെയ്യാനായ സൗകര്യങ്ങളെയും കൂട്ടിയിണക്കി ആളുകളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏല്‍ക്കുന്ന മനുഷ്യരാണ് ആ രംഗത്തു പ്രവര്‍ത്തിക്കുന്നത്. അറിവിനും വൈദഗ്ധ്യത്തിനുമപ്പുറം നിസ്വാര്‍ത്ഥമായ സേവന മന:സ്ഥിതിയുള്ളവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനാവുന്ന മേഖലയാണത്. പ്രിയപ്പെട്ട ആര്‍ക്കെങ്കിലും അസുഖം ബാധിച്ച സമയങ്ങളില്‍ ആശുപത്രികളില്‍ ദിവസങ്ങളോളം ചെലവഴിച്ചവര്‍ക്കറിയാം എത്ര സ്ഥിരോത്സാഹം ആവശ്യപ്പെടുന്ന അന്തരീക്ഷമാണ് നമ്മുടെ ആശുപത്രികളിലുള്ളതെന്ന്. അതാണ് അവരുടെ സ്ഥിരമായ തൊഴിലിടം. പലപ്പോഴും തൊഴിലിടത്തില്‍ നിന്നും വിട്ടുള്ള ഒരു സ്വകാര്യ ജീവിതം പോലും അവരില്‍ പലര്‍ക്കുമില്ല.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഈ മഹാമാരിയുടെ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അധ്വാനം നടത്തുന്നവരാണവര്‍.

പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ടു പോവുന്ന സാഹചര്യം വിശ്വസിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് നാം. പലപ്പോഴും അത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരികമായ പ്രതികരണങ്ങള്‍ നേരിടേണ്ടി വരുന്നത് ഡോക്ടര്‍മാരാണ്. 2019 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത് 62% ഡോക്ടര്‍മാര്‍ക്കും തങ്ങളുടെ തൊഴിലിടത്തില്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ട് എന്നാണ്.

നമ്മുടെയെല്ലാം ജീവിതത്തില്‍ നമുക്കോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ഡോക്ടര്‍മാരുടെ സേവനം ലഭിച്ച അനുഭവങ്ങളുണ്ട്. നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും സന്തോഷത്തിലുമെല്ലാം അവരുടെ അധ്വാനത്തിന്റെ അടയാളം അദൃശ്യമായി പതിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തിന് കാതോര്‍ത്താണ് അവര്‍ ചികിത്സ തുടങ്ങാറുള്ളത്. ആ ഹൃദയം കൊണ്ടു കൂടിയൊരു പരിഗണന അവര്‍ അര്‍ഹിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button