KeralaLatest NewsNewsIndia

‘ഏതോ സ്ത്രീയുമായി ബന്ധം പുലർത്തിയതിന് സന്ദീപിനെ ആരോ കൈകാര്യം ചെയ്തു’: വ്യാജ ആരോപണം പൊളിച്ചടുക്കി സന്ദീപ് വാചസ്പതി

കൊള്ളാവുന്ന ചെറുപ്പക്കാരെ വല്ല പെണ്ണു കേസിലോ മോഷണ കേസിലോ പെടുത്തണമെന്നാണ് നിങ്ങൾക്കിപ്പോഴുമെന്ന് സന്ദീപ് വാചസ്പതി

ആലപ്പുഴ: സന്ദീപ് വാര്യർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിക്കുന്ന ഓൺലൈൻ മീഡിയകൾക്കും സൈബർ പോരാളികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. സന്ദീപ് വാര്യരെ ബി.ജെ.പി പ്രവർത്തകർ തന്നെ അടിച്ചവശനാക്കി ഇട്ടു എന്ന രീതിയിൽ കാലൊടിഞ്ഞ ഒരു ഫോട്ടോയുമിട്ടായിരുന്നു സൈബർ പ്രചാരണം നടന്നത്. കൊള്ളാവുന്ന ചെറുപ്പക്കാരെ വല്ല പെണ്ണു കേസിലോ മോഷണ കേസിലോ പെടുത്തണമെന്ന കുമാരപിള്ള സാറിന്‍റെ മനസ്ഥിതിയാണ് ഇത്തരക്കാർക്ക് ഇപ്പോഴുമുള്ളതെന്ന് സന്ദീപ് വാചസ്പതി ആരോപിക്കുന്നു.

സന്ദീപ് വാര്യർ ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുക്കുമ്പോൾ ഉണ്ടായ പോലീസ് മർദ്ദനത്തിൽ എടുത്ത ഫോട്ടോ ആണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ആ സമയത്തു തന്നെ അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് കൂടാതെ കോൺഗ്രസ് പ്രവർത്തകനായ ഹഫീസ് എ എച് എന്ന ആൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിലും വലിയ തോതിൽ കൂട്ട ആക്രമണമാണ് നടക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്. സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

Also Read:കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 231ദിവസം, ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

‘ഒന്നും ഫലിച്ചില്ലെങ്കിൽ കാളൻ നെല്ലായി’ എന്നത് ഒരു കാലത്ത് കേരളം മുഴുവൻ മുഴങ്ങിയ പരസ്യ വാചകമാണ്. ഇതു പോലെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ഒന്നും ഫലിക്കാതെ വരുമ്പോൾ സഖാക്കൻമാരും സുഡാപ്പികളും പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രമാണ് ലൈംഗിക ആരോപണം. ഇത് ഏറ്റവും ഒടുവിൽ പ്രയോഗിച്ചത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെയാണ്. ഏതോ സ്ത്രീയുമായി ബന്ധം പുലർത്തിയതിന് സന്ദീപിനെ ആരോ കൈകാര്യം ചെയ്ത് ആശുപത്രിയിലാക്കി എന്നതായിരുന്നു സചിത്ര ആരോപണം. ഇതിനായി കാലൊടിഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന സന്ദീപിന്‍റെ പഴയ ഒരു ചിത്രവും തപ്പിയെടുത്ത് പോസ്റ്റും ചെയ്തു. പക്ഷേ ടി.വി ചതിച്ചു. മാതൃഭൂമി ന്യൂസിൽ തത്സമയ ചർച്ചയ്ക്ക് സന്ദീപ് പങ്കെടുത്തതോടെ അത് പൊളിഞ്ഞു പാളീസായി. “കൊള്ളാവുന്ന ചെറുപ്പക്കാരെ വല്ല പെണ്ണു കേസിലോ മോഷണ കേസിലോ പെടുത്തണ”മെന്ന കുമാരപിള്ള സാറിന്‍റെ മനസ്ഥിതിയാണ് നിങ്ങൾക്ക് ഇപ്പോഴുമുള്ളതെന്ന് അറിയാം. എങ്കിലും ഇത് തറ വേലയാണ്. മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന് നന്നല്ല. ഇതൊന്നും ഗൗനിക്കാത്ത വ്യക്തിയായതിനാൽ സന്ദീപിനെ ഇത് ബാധിച്ചിട്ടില്ല. എങ്കിലും ഈ ട്രാക്ക് മാറ്റിപ്പിടിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോട് അഭ്യർത്ഥിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button