KeralaLatest NewsNewsIndia

‘ബയോവെപ്പൺ ജോക്ക്’ പറഞ്ഞാൽ ബഹിഷ്കരണം ഒന്നുമില്ലല്ലേ?: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

ഐഷയുടെ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ച അടക്കമുള്ള വിവിധ സംഘടനകൾ രംഗത്തെത്തി

കൊച്ചി: വിവിധ ചാനലുകളിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി എത്തി ചർച്ച നടത്തുകയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ചാനൽ ചർച്ചക്കിടെ കേന്ദ്രസർക്കാർ ലക്ഷദ്വീപിലേക്ക് കോവിഡ് പരത്താനായി അയച്ച ബയോ വെപ്പൺ ആണ് പ്രഫുൽ പട്ടേൽ എന്ന ഐഷയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരിക്കുന്നത്.

‘ബയോവെപ്പൺ ജോക്ക്’ പറഞ്ഞാൽ ബഹിഷ്കരണം ഒന്നുമില്ലല്ലേ? ഓ, ഉത്തരം മുട്ടിച്ചാൽ മാത്രമേ അതുള്ളല്ലോ അല്ലേ? അപ്പോൾ ശരി, നടക്കട്ടെ’, എന്നാണ് ശ്രീജിത്ത് പണിക്കർ പരിഹാസരൂപേണ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. നേരത്തെ, ‘റേപ്പ് ജോക്ക്’ പറഞ്ഞുവെന്ന് ആരോപിച്ച് ഒരു ചാനൽ ശ്രീജിത്ത് പണിക്കരെ ബഹിഷ്കരിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു പണിക്കരുടെ പരിഹാസം.

Also Read:മിനറല്‍ വാട്ടറാണെന്ന് കരുതി ബാറ്ററി വാട്ടർ കുടിച്ച യുവാവ് ഗുരുതരാവസ്ഥയിൽ : കടക്കാരനെതിരെ കേസ്

അതേസമയം, ഐഷയുടെ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ച അടക്കമുള്ള വിവിധ സംഘടനകൾ രംഗത്തെത്തി. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരാതികൾ വ്യാപകമായതോടെ. വിഷയത്തിൽ വിശദീകരണവുമായി ഐഷ രംഗത്ത് വന്നു. രാജ്യത്തിനെതിരെ അല്ല സംസാരിച്ചതെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെയാണ് താൻ ശബ്ദമുയർത്തിയതെന്നും ഐഷ ന്യായീകരിച്ചു. പ്രഫൂൽ പട്ടേലിനെയും അയാളുടെ നയങ്ങളും തികച്ചും ഒരു ‘വെപ്പൺ’ പൊലെയാണ് തനിക്ക് തോന്നിയതെന്നും അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ല എന്നും ഐഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button