KeralaLatest NewsNews

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം?: പ്രതികരണവുമായി ഭക്ഷ്യമന്ത്രി

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ

തിരുവനന്തപുരം: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കാൻ ദൈവങ്ങളുടെ ആധാര്‍ കാര്‍ഡ് നിർബന്ധം: രാമന്റെയും സീതയുടെയും ആധാര്‍ കാര്‍ഡിനായി പൂജാരി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രത്യേക അറിയിപ്പ് :- റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയതായി ഒരു തെറ്റായ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതായി അറിയുന്നു. സിവിൽ സപ്ലൈസ് ഡയറക്ടറുടെ 01.05.2021 ലെ ഉത്തരവ് പ്രകാരം റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. നിലവിലെ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് തുടരുന്നതാണ്.

നിലവിലെ കോവിഡിന്റെ സാഹചര്യത്തിൽ, Portability മുഖേന റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ (കാർഡ് ചേർത്തിട്ടുള്ള റേഷൻ കട അല്ലാതെ മറ്റൊരു കടയിൽ നിന്നും വാങ്ങുന്നത്), വിരൽ പതിപ്പിച്ച് വാങ്ങുന്നത് (Biometric Authentication) പരാജയപ്പെടുന്നപക്ഷം OTP മുഖേന വാങ്ങാവുന്നതാണ് എന്ന വിവരം അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button