Latest NewsIndiaNews

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സുവേന്ദു അധികാരി

കൊൽക്കത്ത : പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

Read Also : സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് റിപ്പോർട്ട് : നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സിഎജി ശുപാർശ 

കൂടാതെ ബംഗാളിലെ വിവിധ രാഷ്ട്രീയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങളെ സംബന്ധിച്ചും സുവേന്ദു അധികാരി പ്രധാനമന്ത്രിയോട് ചർച്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു.

‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അഞ്ച് സംസ്‌ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പശ്‌ചിമബംഗാള്‍ പുറമെയുള്ള ഒരു രാജ്യമല്ല. ബംഗാള്‍ മറ്റൊരു രാജ്യമാണെന്നാണ് ചിലര്‍ ചിന്തിക്കുന്നത്’, സുവേന്ദു അധികാരി പറഞ്ഞു.

രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് സിഎഎ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button