COVID 19Latest NewsNewsIndia

കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിന്‍ പോര്‍ട്ടലിലെ 150 മില്യണ്‍ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്​. പിന്നീട്​ ഈ വിവരങ്ങള്‍ വില്‍പനക്ക്​ വെച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത്​ വന്നു.

Read Also : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത : മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം 

എന്നാൽ വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. പോര്‍ട്ടലിലെ വാക്​സിനേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്​തമാക്കി. ഇലക്​ട്രോണിക്​സ്​ ആന്‍ഡ്​ ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി മന്ത്രാലയത്തിലെ കകമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്​പോണ്‍സ്​ ടീമിനോട്​ സംഭവം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്​. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന്​ മനസിലായി.

ഉപയോക്​താക്കളുടെ ജിയോ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്​. എന്നാല്‍, കോവിന്‍ പോര്‍ട്ടല്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാറി​ല്ലെന്ന്​ വാക്​സിന്‍ വിതരണവുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന ഡോ.ആര്‍.എസ്​ ശര്‍മ്മ പറഞ്ഞു. കോവിന്‍ പോര്‍ട്ടലിലെ ഒരു വിവരവും ആരുമായും പങ്കുവെക്കാറില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button