News

ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകനാണ് നികേഷ്, പ്രതികാര ബുദ്ധി വേണ്ടെന്ന് കെ.സുധാകരന്‍

'ജാത്യാലുള്ളത് തൂത്താല്‍ തീരുമോ' എന്ന നികേഷിന്റെ വാക്കുകളാണ് വിവാദമായത്

കണ്ണൂര്‍:  റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദപരാമര്‍ശത്തിൽ പ്രതിഷേധം വേണ്ടെന്ന് അഭ്യര്‍ത്ഥനയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചാനല്‍ ചര്‍ച്ചക്കിടെ ‘ജാത്യാലുള്ളത് തൂത്താല്‍ തീരുമോ’ എന്ന നികേഷിന്റെ വാക്കുകളാണ് വിവാദമായത്. ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണെന്നും പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ലെന്നും പറഞ്ഞ അദ്ദേഹം നികേഷിനെതിരെ ഉയരുന്ന വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ‘അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല’- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also: പ്രണയിനിയെ 10 വര്‍ഷക്കാലം റഹ്മാന്‍ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചത് സ്‌നേഹമല്ല, മനുഷ്യവകാശ ലംഘനം

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരെ,
റിപ്പോര്‍ട്ടര്‍ ചാനലുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ ശ്രീ. നികേഷും ഞാനും തമ്മില്‍ ഉണ്ടായ വാഗ്വാദം നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചര്‍ച്ചയില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല.

കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിന്‍്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്.
ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാജ്ഞയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത്.

ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല.

ആ സംഭവം മനസ്സില്‍ വെച്ച്‌ ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്‍്റെ പ്രിയപ്പെട്ടവരോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അത് ആവര്‍ത്തിക്കരുത്. അതില്‍ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ അനുസരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതല്‍ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്ബോള്‍ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉള്‍കൊള്ളാനും നമുക്ക് സാധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button