KeralaLatest NewsNews

മാര്‍ട്ടിന്‍ ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം : സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

 

കൊച്ചി : കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെയും സംഘത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമെന്ന്
സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു . മാര്‍ട്ടിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തതോടെ സംഭവം അതീവ ഗൗരവമാണെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. ആ കേസും അന്വേഷിക്കും. മാര്‍ട്ടിനും കൂട്ടരും സംഘടിതമായാണോ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Read Also : ‘ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബി.ജെ.പിക്ക് നിലപാടുണ്ടാവണം’: ജേക്കബ് തോമസ്

അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫ് ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് കമ്മീഷണര്‍ അറിയിച്ചു. മറ്റ് കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കും. അതിനിടെ, ഫ്‌ളാറ്റ് പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഗാര്‍ഹിക പീഡന കേസുകള്‍ കണ്ടത്താന്‍ ശ്രമിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടുതല്‍ ഗാര്‍ഹിക പീഡന കേസുകള്‍ ഉണ്ട്. ഇവ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.

അതേസമയം ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button