COVID 19KeralaLatest NewsNewsIndia

തമിഴ്​നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ നൽകി സ്റ്റാലിൻ സർക്കാർ

മദ്യശാലകൾ രാവിലെ 10 മണി മുതൽ 5 മണി വരെ തുറന്ന് പ്രവർത്തിക്കാം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്​നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദ​ഗ്ധരുടെ യോ​ഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ‌‌ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകി​. കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് കൂടുതൽ ഇളവ്​ നൽകാൻ സർക്കാർ തീരുമാനിച്ചത്.

ഇളവുകൾ നൽകിയ 27 ജില്ലകളിൽ സ്​കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാം. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം ജീവനക്കാരുമായും, വ്യവസായ സ്ഥാപനങ്ങൾക്ക്​ 33 ശതമാനം ജീവനക്കാരുമായും തുറന്ന്​ പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 20 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ജൂൺ 14 മുതലാണ് ലോക്ക്ഡൗൺ ഇളവുകൾ ബാധകമാകുക. മദ്യശാലകൾ രാവിലെ 10 മണി മുതൽ 5 മണി വരെ തുറന്ന് പ്രവർത്തിക്കാം. രാവിലെ 6 മണി മുതൽ വൈകിട്ട് 5 വരെ ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് 50 ശതമാനം ഉപയോക്താക്കളുമായി പ്രവർത്തിക്കാം. അതേസമയം, കോവിഡ് വ്യാപനം കുറയാത്ത കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്​, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാട്​തുറൈ എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button