KeralaNattuvarthaLatest NewsNews

‘പമ്പിന് മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം’: ഡി.വൈ.എഫ്.ഐയുടെ നിലവാരം പരിശോധിക്കണമെന്ന് റഹിമിനോട് രാഹുൽ മാങ്കൂട്ടത്തിൽ

പമ്പ് കൊളുത്തികൾ ആകരുത് ഡി.വൈ.എഫ്.ഐ

ചെങ്ങന്നൂർ: ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐയുടെ നിലവാരം പരിശോധിക്കണമെന്ന് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം എ.എ. റഹീമിനോട് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ബുദ്ധിശൂന്യമായി പെരുമാറിയ ഡി.വൈ.എഫ്.ഐയുടെ നിലവാരം ബാലസംഘത്തിന്റേതിലും താഴെയാണെന്നും രാഹുൽ പരിഹസിക്കുന്നു.

പമ്പിന് സമീപം പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ല. അത് വലിയ അപകടമാണെന്ന് പ്രവർത്തകരെ പറഞ്ഞ് മനസിലാക്കണമെന്നും നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതിയെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ 96 രൂപ വിലയുള്ള ഒരു ലിറ്റർ പെട്രോളിന് സംസ്ഥാന നികുതിയായ 24 രൂപ ഒഴിവാക്കിയാൽ 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന് പിണറായി വിജയനോട് പറയണമെന്നും രാഹുൽ തന്റെ കുറിപ്പിലൂടെ റഹീമിനോട് ആവശ്യപ്പെടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘ഓണത്തിനൊരു മുറം പച്ചക്കറി’: സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് മുഖ്യമന്ത്രി

പ്രിയപ്പെട്ട റഹീം,
ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എൻ്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.
മറ്റ് സംഘടനകൾക്ക് നിരന്തരം “നിലവാര ” സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.

പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി ..
പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക….
അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFl

shortlink

Related Articles

Post Your Comments

Related Articles


Back to top button