KeralaLatest NewsNews

പാർട്ടി പ്രവർത്തകന്റെ കൈ തട്ടിമാറ്റി മുന്നോട്ട്, വനം കൊള്ളക്ക് ഹസ്തദാനവും നിറചിരിയും: മുഖ്യമന്ത്രിക്കെതിരെ എസ് സുരേഷ്

തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്‍ക്കുന്ന ചിത്രം കോൺഗ്രസ് എം.എൽ.എ പി. ടി. തോമസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി വാക്താവ് എസ് സുരേഷ്. വനം കൊള്ള നടത്തുന്നവർക്ക് ഹസ്തദാനവും പാർട്ടി പ്രവർത്തകർക്ക് അവഗണനയുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. രണ്ടു സന്ദർഭങ്ങളെയും സാധൂകരിക്കുന്ന ചിത്രങ്ങളും സുരേഷ് പങ്കുവെക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ കരുതൽ കൊള്ളക്കാർക്കും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഹസ്തദാനം .. വൻ കൊള്ളക്ക്
പാർട്ടി പ്രവർത്തകന്റെ കൈ തട്ടിമാറ്റി മുന്നോട്ട്….
വനം കൊള്ളക്ക് ഹസ്തദാനവും നിറചിരിയും…
മുഖ്യമന്ത്രിക്ക് ഒരു കൈയ്യും…
ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളും…
കോടികൾ കടത്താൻ ഒരു ഇടതു മാർഗ്ഗം….
സ്വർണ്ണക്കടത്തിൽ നിന്ന് മരക്കടത്തിലേക്ക്.. പുതുചരിത്രമെഴുതി പിണറായി സർക്കാർ…
1964 ലെ പിളർപ്പിന് ശേഷം CPI ക്കും CPM നും യോജിക്കാവുന്ന മേഖല.. വനം കൊള്ളയാണന്ന പ്രത്യയശാസ്ത്ര തിരിച്ചറിവ്..
പിണറായി സർക്കാരിന്റെ
കരുതൽ….
കൊള്ളക്കാർക്കും…!

shortlink

Related Articles

Post Your Comments

Related Articles


Back to top button