KeralaLatest NewsNews

‘ഇന്ത്യ സമാധാനപരമായ രാജ്യമാണെ’ന്ന് പറഞ്ഞ കാന്തപുരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

കാന്തപുരത്തിന്റെ ബി.ജെ.പിയോടുള്ള മൃദു സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കൊച്ചി: നരേന്ദ്ര മോദി സർക്കാരിനെ പിന്തുണച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർക്കെതിരെ വിമർശനവുമായി സമൂഹ മാധ്യമം. ബി.ജെ.പി ഭരണം ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിപ്പിച്ചതായി കരുതുന്നില്ലെന്ന അബൂബക്കര്‍ മുസ്ലിയാരുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കിയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലീജ് ടൈംസിന് കാന്തപുരം 2018 മെയില്‍ നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ പ്രസ്താവന നടത്തിയത്.

‘പുതിയ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ഇതര സംഘടനകളില്‍ നിന്നുണ്ടാകുന്ന സ്വഭാവിക വിമര്‍ശനം മാത്രമാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണ്’.- ഖലീജ് ടൈംസ് അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞു.

Read Also: യുവാവിന്‍റെ വാദം തള്ളി രക്ഷിതാക്കള്‍: സജിതയെ ഒളിപ്പിച്ചത് മറ്റൊരിടത്ത്? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

എന്നാൽ കാന്തപുരത്തിന്റെ ബി.ജെ.പിയോടുള്ള മൃദു സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപ് വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പു തന്നതായി നേരത്തെ കാന്തപുരം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിലെ മുസ്ലിം സംഘടനയുടെ നേതാവെന്ന നിലയില്‍ ബി.ജെ.പിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കാന്തപുരം തയ്യാറാവുന്നില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button