COVID 19Latest NewsIndiaNewsBahrainInternationalGulf

കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ

മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നു

മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്​തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട്​ മനസിലാക്കിയതിന്റെ അടിസ്​ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി​ 15 കോടി രൂപയുടെ കാരുണ്യ പദ്ധതിക്ക്​ രൂപം നൽകിയിരിക്കുന്നതെന്ന്​ ആർ.പി ഗ്രൂപ്പ്​ ചെയർമാൻ രവി പിള്ള വ്യക്തമാക്കി.

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാൻ 5 കോടി രൂപ നോർക്ക റൂട്ട്സിലൂടെ കേരള മുഖ്യമന്ത്രിക്ക് കൈമാറുമെന്നും, ആർ.പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, വിധവകൾക്കും പെൺകുട്ടികളുടെ വിവാഹത്തിനും ചികിത്സയ്ക്കുമായി 10 കോടി രൂപയും വിതരണം ചെയ്യുമെന്നും രവി പിള്ള അറിയിച്ചു.

കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആർ.പി ഫൗണ്ടേഷ​ൻ പങ്കാളികളായിരുന്നുവെന്നും, കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതുവരെ 85 കോടി രൂപയിലേറെ ചെലവഴിച്ചതായും രവി പിള്ള പറഞ്ഞു. കോവിഡ് ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണമെന്നും, മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നുവെന്നും രവി പിള്ള പറഞ്ഞു.

സഹായത്തിന് അർഹരായ ആളുകൾ സ്ഥലം എം.പി/മന്ത്രി/എം.എൽ.എ/ജില്ല കലക്​ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷന്റെ വിലാസത്തിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

RP Foundation,P.B. No.23, Head Post Office, Kollam – 01, Kerala, India.

email- [email protected]

shortlink

Related Articles

Post Your Comments

Related Articles


Back to top button