Latest NewsKeralaNews

കോവിഡ് മൂന്നാം തരംഗ സാധ്യത: മുൻകരുതലുകൾ സ്വീകരിക്കുമെന്ന് തൃശൂർ ജില്ലാഭരണകൂടം

തൃശൂർ: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗ സാധ്യത പ്രവചനം നിലനിൽക്കെ പദ്ധതികളും മുൻകരുതലുകളും സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കളക്ടർ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തി. ഓക്‌സിജൻ സിലിണ്ടറുകളുടെ വിനിയോഗം, വാക്‌സിനേഷൻ പ്രക്രിയയുടെ വിപുലീകരണം, സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കൽ, എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു ചർച്ച.

Read Also: പട്ടയ ഭൂമിയില്‍നിന്ന് മുറിച്ച 13 തേക്കുതടികള്‍ പിടിച്ചെടുത്തു : ഭൂ ഉടമയ്‌ക്കെതിരെ കേസ്

ഓക്‌സിജൻ സിലിണ്ടറുകളുടെ കരുതൽ സംബന്ധിച്ച സർക്കാർ ഉത്തരവ് കൃത്യമായി പാലിക്കാൻ യോഗത്തിൽ ധാരണയായി. ഇതനുസരിച്ച് കളക്ടറുടെ കരുതലിൽ ഉണ്ടായിരുന്ന 500 ഓക്‌സിജൻ സിലിണ്ടറുകൾ സർക്കാരിന് നൽകും. നിലവിൽ ഉപയോഗിച്ചുവരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ അടിയന്തര ആവശ്യത്തിനായി നിലനിർത്തും. കോവിഡ് പ്രതിരോധം കൈവരിക്കുന്നതിനാവശ്യമായ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ വേണ്ട തീരുമാനങ്ങൾ യോഗത്തിൽ സ്വീകരിച്ചു. ഇതനുസരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു.

Read Also: കോൺഗ്രസ് ദുർബലമാകുന്നുവെന്നത് ദു:ഖകരം: കോൺഗ്രസിനെ തളരാൻ അനുവദിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ

ദിവസവും 35,000 പേർക്ക് വരെ വാക്‌സിൻ നൽകുവാനാണ് ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാഭരണകൂടവും തയ്യാറെടുക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി സർക്കാർ നിശ്ചയിക്കുന്ന ചെലവിൽ ചികിത്സ ലഭ്യമാക്കാൻ പുറത്തിറക്കിയ ഉത്തരവ് അനുസരിക്കാത്ത ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. സർക്കാർ ചെലവിലുള്ള ചികിത്സക്കായി 20 ശതമാനത്തോളം സൗകര്യങ്ങൾ ഓരോ ആശുപത്രിയും ഒഴിച്ചിടണം എന്ന ഉത്തരവാണ് ചില ആശുപത്രികൾ അവഗണിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കൂടാതെ ആശുപത്രികൾക്കെതിരെ പൊതുജനങ്ങൾ നൽകിയ പരാതികളിൽ ഉടൻ തീർപ്പുണ്ടാക്കണമെന്നും ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി.

Read Also: ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

സർക്കാർ എംപാനലിൽ അംഗത്വമെടുക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതികൾ ഗൗരവമായി അന്വേഷിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, ഐ എം എ പ്രതിനിധി ഡോ.ജോയ് മഞ്ഞില, ജില്ലാ വികസന കമ്മീഷൻ അരുൺ കെ വിജയൻ, അസിസ്റ്റൻറ് കലക്ടർ സുഫിയാൻ അഹമ്മദ്, സ്വകാര്യ ആശുപത്രി യൂണിയൻ പ്രതിനിധി ഡോ. കെ എം മോഹൻദാസ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Read Also: കേരള റബർ ലിമിറ്റഡ് എന്ന പേരിൽ സിയാൽ മോഡൽ കമ്പനി സ്ഥാപിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button