Latest NewsKeralaNews

‘നിങ്ങളെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണ്’: ഐഎസ് ക്യാമ്പിലെ ഭീകര ദൃശ്യങ്ങള്‍ പങ്കുവെച്ച് ജിതിന്‍ കെ. ജേക്കബ്

70,000ത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നവരെ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നതിനിടെ ജിതിന്‍ ക. ജേക്കബ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു. സിറിയയിലുള്ള ഐഎസ് ക്യാമ്പിലെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സ്‌കൈ ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് ക്യാമ്പിലെ കുട്ടികളുടെയും അമ്മമാരുടെയും ഞെട്ടിക്കുന്ന പ്രതികരണങ്ങളാണുള്ളത്.

Also Read: തികഞ്ഞ ഫാസിസം: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

കൊച്ചുകുട്ടികള്‍ പോലും അതിഭീകരമായ രീതിയില്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ‘നിങ്ങളെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണ്’ എന്ന് ഒരു കൊച്ചുകുട്ടി പറയുന്നുണ്ട്. ഐഎസ് ഭീകരര്‍ക്ക് സമാനമായി ചൂണ്ടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന കുട്ടികളും സിറിയന്‍ ക്യാമ്പിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ ഒന്നാണ്. അമ്മമാരുടെ പ്രതികരണങ്ങളും ഭീകരമാണെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെങ്കില്‍ ഇനിയും ഇനിയും പുതിയ ആളുകള്‍ വന്നുകൊണ്ടേയിരിക്കുമെന്ന് സ്ത്രീകളില്‍ ഒരാള്‍ പറയുന്നു. ഇപ്പോഴും ഐഎസിന്റെ ആശയത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന ഉത്തരമാണ് ലഭിക്കുന്നത്.

https://www.facebook.com/100001794445606/videos/3964807613589014/

‘ഇത്രയും നിഷ്‌ക്കളങ്കരായ അമ്മമാരെയും കുഞ്ഞുങ്ങളെയുമാണോ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാത്തത് കേന്ദ്ര സര്‍ക്കാരേ! കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഇവര്‍ക്ക് വേണ്ടി ആഞ്ഞടിക്കുന്നത് ചുമ്മാതല്ല’ എന്ന പരിഹാസത്തോടെയാണ് ജിതിന്‍ കെ. ജേക്കബ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button