Latest NewsNews

രാജ്യദ്രോഹ കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു

കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്

കൊച്ചി : ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പൺ’ പരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യമാവശ്യപ്പെട്ടാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചത്. താൻ കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.

കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്നായിരുന്നു ഒരു പ്രമുഖ ചാനലിന്റെ ചർച്ചയ്ക്കിടെ ഐഷ സുൽത്താനയുടെ പരാമർശം. കോവിഡിനെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന് ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി പരാതികൾ നൽകിയിരുന്നു.

Read Also : അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ: ഹൈദരലി തങ്ങള്‍

ലക്ഷദ്വീപിലെ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ പരാതി പോകുകയും കോടതി അത് തള്ളുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമർശം മത- സാമുദായിക സ്പർദ്ധ വളർത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അട്ടിമറിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും യുവമോർച്ച പരാതിയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button