Kerala

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കളുടെ നിരീക്ഷണത്തിലായിരിക്കണം: നിർദ്ദേശം നൽകി കളക്ടർ

കുട്ടികൾ ചെയ്യുന്ന എല്ലാകാര്യങ്ങളും ചോദിച്ചറിയാൻ മാതാപിതാക്കൾ ശ്രമിക്കണം

കോഴിക്കോട്: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കളുടെ നിരീക്ഷണത്തിലായിരിക്കണമെന്ന് കളക്ടർ. കുട്ടികളുടെ പഠനം ഓൺലൈനിലായതോടെ അവരുടെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. കുട്ടികൾ ചെയ്യുന്ന എല്ലാകാര്യങ്ങളും ചോദിച്ചറിയാൻ മാതാപിതാക്കൾ ശ്രമിക്കണം. കുട്ടികളുമായി തുറന്നു സംസാരിച്ചു അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും മാതാപിതാക്കൾ തയ്യാറാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: ആരോഗ്യ പ്രശ്‌നങ്ങൾ: അറുപതുകാരന്റെ തലച്ചോറിൽ നിന്നും നീക്കം ചെയ്തത് ക്രിക്കറ്റ് ബോളിന്റെ വലുപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്

കുട്ടികൾക്ക് ഓൺലൈനിൽ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ അത് തുറന്നു പറയാനുള്ള ഏറ്റവും മികച്ച വ്യക്തികളായി മാതാപിതാക്കൾ മാറണം. ഭയം അല്ലെങ്കിൽ നാണം കാരണം മാതാപിതാക്കളോടും അധ്യാപകരോടും തുറന്നു പറയാൻ സാധിക്കാത്ത കാര്യങ്ങൾ കുട്ടികൾക്ക് തുറന്നു പറയാനുള്ള ഇടം ആയാണ് ഓൺലൈൻ സൗഹൃദങ്ങളെ കാണുന്നത്. ഇവിടെ നിന്നാണ് ചൂഷണങ്ങൾ ആരംഭിക്കുന്നത്.

അത്തരം ചൂഷണങ്ങൾക്ക് ഇടം കൊടുക്കാതെ എല്ലാ കാര്യങ്ങളും തുറന്നുപറയാവുന്ന സ്ഥലമായി വീടുകൾ മാറ്റണം. കുട്ടികൾ നിഷ്‌കളങ്കരാണ്. അതിനാൽ പ്രശ്‌നങ്ങൾക്ക് മുന്നിൽ അവരെ ഭയപെടുത്താതെ/കുറ്റപ്പെടുത്താതെ ആത്മവിശ്വാസം നൽകി അവ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഓൺലൈൻ പ്രശ്‌നങ്ങൾ മാതാപിതാക്കളോട് തുറന്നു പറയാൻ അവരെ ശീലിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ നിറുത്തി വച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button