Latest NewsNewsIndia

അതിവേഗത്തില്‍ ട്രെയിൻ എത്തുമ്പോഴും പാളത്തിൽ യുവാവിന്റെ അഭ്യാസപ്രകടനം: രക്ഷപ്പെട്ടത് തലനാരിഴക്ക്

ട്രെയിന്‍ ഇടിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യുവാവ് പാളത്തില്‍ നിന്നും മാറുന്നത്

ഗാന്ധിനഗർ‍ : ബൈക്കുമായി റെയില്‍വേ പാളത്തിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗുജറാത്തിലെ ജാംനഗറിലെ സന്ധ്യബ്രിഡ്ജിലാണ് സംഭവം നടന്നത്. ടിവി9 എന്ന പ്രാദേശിക ടെലിവിഷനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ട്രെയിന്‍ പാഞ്ഞടുക്കുമ്പോള്‍ പാളത്തില്‍ കുടുങ്ങിയ ബൈക്ക് പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് യുവാവ്. കണ്ട് നില്‍ക്കുന്നവര്‍ റെയില്‍വേ പളത്തില്‍ നിന്നും മാറാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ട്രെയിന്‍ അതിവേഗത്തില്‍ യുവാവിന്റെ അടുത്തേക്ക് എത്തുമ്പോഴും പാളത്തില്‍ നിന്നും മാറാന്‍ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കുടുങ്ങി കിടക്കുന്ന ബൈക്കിനെ പാളത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമിക്കുകായിരുന്നു.

Read Also :  പൗരത്വ വിജ്ഞാപനം: മുസ്ലീം ലീഗ് നൽകിയ ഹര്‍ജി നിയമപരമായി നിലനിൽക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ട്രെയിന്‍ ഇടിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യുവാവ് പാളത്തില്‍ നിന്നും മാറുന്നത്. പിന്നാലെ പാളത്തിലെ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ട്രയിന്‍ മുന്നോട്ട് പോയതായും റിപ്പോർട്ടിൽ പറയുന്നു. ട്രെയിന്‍ അകലെ നിന്ന് വരുന്നത് കണ്ടിട്ടും പാളത്തില്‍ തുടര്‍ന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button