KeralaLatest NewsNews

പൂജചെയ്യുന്നത് കുലപുണ്യമെന്ന് രാഹുല്‍ ഈശ്വർ: തേങ്ങയിടാന്‍ പോകുന്നതിനേക്കാള്‍ മഹത്തരമല്ലെന്ന് ലക്ഷ്മി രാജീവ്

കുലത്തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവര്‍ വന്ന് തന്ത്രം പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറുന്നു.

കൊച്ചി: പൂജചെയ്യുന്നത് കുലപുണ്യമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് മറുപടിയുമായി ലക്ഷ്മി രാജീവ്. ‘പൂജ ചെയ്യുന്നത് ജോലിയല്ല. തേങ്ങയിടാന്‍ പോകുന്ന മീന്‍പിടിക്കാന്‍ പോകുന്ന ജോലിപോലെയല്ല പള്ളീലച്ചന്റെയും മൗലവിയുടെയും പൂജാരിയുടെയും ധര്‍മ്മം. അതൊരു ആത്മീയ ദൈവീക ധര്‍മ്മമാണ്. ഇതൊരു കുല പുണ്യമെന്നോ ജന്മധര്‍മ്മമെന്നോ പറയാം’ -രാഹുല്‍ ഈശ്വര്‍.

‘ മറ്റേത് കുലതൊഴിലിനെപ്പോലെയും മാത്രമേ പൂജചെയ്യുന്നതിനെയും കാണാനാകൂ എന്നും അത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ ഒട്ടും മഹത്തരമാണെന്ന് വിശ്വസിക്കുന്നില്ല. പൂജ ചെയ്യുന്നത് മഹത്തരമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദം തെറ്റാണ്’ – ലക്ഷ്മി രാജീവിന്റെ മറുപടി. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു ഇരുവരുടേയും വാദപ്രതിവാദങ്ങള്‍.

Read Also:  അധികാര ഭ്രാന്തുപിടിച്ച അണികള്‍ : ജനപ്രതിനിധികള്‍ക്കുപോലും സ്വാതന്ത്ര്യമില്ലാത്ത പിണറായി ഭരണമെന്ന് വികെ ശ്രീകണ്ഠന്‍

‘ബ്രാഹ്മണ്യത്തിനുള്ള പാരമ്പര്യത്തൊഴിലാണ് പൂജചെയ്യുന്ന്. അത് തെങ്ങില്‍ കയറുന്നതിനേക്കാള്‍ ഒട്ടും മഹത്തരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തെങ്ങില്‍ കയറാന്‍ അതിനേക്കാള്‍ ധൈര്യം ആവശ്യമാണ്. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും അതിനേക്കാള്‍ ഒട്ടും കുറഞ്ഞ പണിയാണെന്നും വിശ്വസിക്കുന്നില്ല. പാരമ്പര്യമായിട്ട് ചെയ്യുന്ന ആളുകള്‍ക്ക് ഇതെല്ലാം കുലത്തൊഴില്‍ മാത്രമാണ്. അതില്‍ എന്താണ് വ്യത്യാസം. പാരമ്പര്യമായി ചെയ്യുന്ന എല്ലാ ജോലികളില്‍ ഒന്നും ഒന്നിനേക്കാളും മഹത്തരമോ ആത്മീയമായിട്ട് ഉയര്‍ന്നതോ അല്ല. അതുപോലെ തന്നെയൊരു തൊഴിലാണ് സര്‍ക്കാര്‍ ജോലിയും. കുലത്തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവര്‍ വന്ന് തന്ത്രം പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ കയറുന്നു. ബ്രഹ്മണ സമൂഹത്തിലുള്ളവര്‍ അതുപോലെ തന്നെ മറ്റ് സര്‍ക്കാര്‍ ജോലികളിലും ചേരുന്നു. അപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിപട്ടം കുലത്തൊഴിലാവുന്നില്ല’- ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button