COVID 19KeralaLatest NewsNewsIndia

ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു : ഭക്തര്‍ക്ക് പ്രവേശനമില്ല

പത്തനംതിട്ട: മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നട തുറക്കുന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.

Also Read:ബി.ജെ.പിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണം: അരുണ്‍ സിംഗ്

ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. നാളെയാണ് മിഥുനം ഒന്ന് നാളെ മുതല്‍ പതിവ് പൂജകള്‍ മാത്രം നടക്കും. മിഥുനമാസ പൂജ പൂര്‍ത്തിയാക്കി 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം, മറ്റു ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ ഇതുവരേയ്ക്കും തീരുമാനം ഉണ്ടായിട്ടില്ല. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്, കോവിഡ് നിരക്ക് നിയന്ത്രണവിധേയമാകുന്നത് വരെ ആരാധനാലയങ്ങളുടെ കാര്യത്തിൽ തീരുമാകില്ലെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button