Latest NewsNewsInternational

ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് അമേരിക്കൻ പ്രസിഡന്റ്‌ സമ്മാനമായിക്കൊടുത്ത സൈക്കിളിന്റെ വില കേട്ടാൽ ഞെട്ടും

യുഎസ്: ബോറിസ് ജോണ്‍സൻ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് 6000 യു എസ് ഡോളർ വിലയുള്ള ഒരു സൈക്കിൾ സമ്മാനമായി നൽകി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ സൈക്കിളിന്റെ വില. ജി-7 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഈ പ്രത്യേക സമ്മാനം.

Also Read:മഠം വിടണമെന്ന എഫ്.സി.സി കത്ത് അം​ഗീകരിക്കില്ല: ഉത്തരവ് വ്യാജമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര

പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച കസ്റ്റം മെയ്‍ഡ് സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം തനിക്ക് കിട്ടിയ സമ്മാനത്തിന് പകരമായി അമേരിക്കന്‍ പ്രസിഡന്‍റിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തിരിച്ചും ഉപഹാരം നല്‍കിയിട്ടുണ്ട്. ഒരു ചിത്രമാണ് അതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രിട്ടണ്‍- അമേരിക്ക സൗഹൃദം കൂടുതല്‍ ഊഷ്‍മളമാക്കുന്നതിനാണ് ഈ സമ്മാനത്തിലൂടെ ജോ ബൈഡന്‍റെ നീക്കം. അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button