Latest NewsNewsIndiaCrime

62കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കുത്തികൊലപ്പെടുത്തി: പ്രതി പിടിയിൽ

ദില്ലി: ദില്ലിയില്‍ 62കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ 62കാരി മരിച്ചു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് ഓഫിസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായില്ല. 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. മകനാണ് അമ്മയെ താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button