News

‘ചെഗുവേരയുടെ അർജന്റീനയെന്ന് എം എം മണി’: കപ്പ് ബ്രസീലിനെന്ന് പറഞ്ഞ കടകംപള്ളിക്ക് കിടിലൻ മറുപടിയുമായി മണി

തിരുവനന്തപുരം: കോപ്പ അമേരിക്ക പോരിലാണ് ഫുട്‍ബോൾ ലോകം. കേരളത്തിലും ആവേശത്തിന് ഒരു കുറവുമില്ല. ഇഷ്ട ടീമിനൊപ്പം ആളുകൾ ചേർന്ന് കഴിഞ്ഞു. ടൂര്‍ണമെന്റ് ആരംഭിച്ചതിന് പിന്നാലെ ബ്രസീല്‍- അര്‍ജന്റീന കൊമ്പുകോർക്കലിന് ഭാഗമായിരിക്കുയാണ് മുന്‍ മന്ത്രിമാരായ എംഎം മണിയും കടകംപള്ളി സുരേന്ദ്രനും. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും സ്വന്തം ടീമിനെ പുകഴ്ത്തുകയും ചെയ്തു.

‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല… ചെഗുവേരയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍ എന്നീ മലയാളം ഹാഷ്ടാഗുകളും #VomosArgentina ഹാഷ്ടാഗും സഹിതം മണി ആശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റിനു താഴെ കടകംപള്ളി ഇട്ട കമന്റാണ് വൈറലായത്.

‘ആശാനേ.. ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്.. മഞ്ഞപ്പട..’ ബ്രസീല്‍ ടീമിന്റെ ചിത്രം സഹിതം അദ്ദേഹം കുറിച്ചു. ‘ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ’ തംസപ്പ് ചിത്രം സഹിതം മണിയാശാന്‍ മറുപടി കൊടുത്തു. കോപ്പ അമേരിക്കയില്‍ വിജയത്തേരിലേറിയാണ് ആതിഥേയരായ ബ്രസീലിന്റെ തുടക്കം. എന്നാല്‍ ചിലിയോട് സമനില വഴങ്ങിയാണ് അര്‍ജന്റീന തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button