Latest NewsNewsInternational

ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കോവിഡിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് രൂക്ഷവിമര്‍ശനവുമായി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തിയത്.

Also Read: പകൽ മുഴുവനുള്ള പട്ടിപ്പണിക്ക് ശേഷമുള്ള ഒരുമണിക്കൂർ ഒന്ന് ഊരകുത്തുന്നതിനോടുള്ള ‘അയ്യേ’ പുച്ഛം: കുറിപ്പ് വൈറൽ

കോവിഡ് മഹാമാരിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലോകാരോഗ്യ സംഘടനയുടെ കഴിവില്ലായ്മയാണ് പുറത്തുവന്നതെന്ന് ബ്ലിങ്കന്‍ പറഞ്ഞു. എവിടെ നിന്നാണ് വൈറസ് പുറത്തുചാടിയതെന്നും എന്താണ് സംഭവിച്ചതെന്നും അറിയേണ്ടത് അത്യാവശ്യമാണെന്നും ഭാവിയിലേയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബ്ലിങ്കന്റെ പ്രതികരണം.

കോവിഡ് വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചൈന അന്വേഷണം സുതാര്യമാക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ പല സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുവരെ നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ ചൈന പുറത്തുവിടണമെന്നാണ് ബ്ലിങ്കന്‍ ആവശ്യപ്പെട്ടത്. ലാബുകളിലെ പരിശോധനയുടെ കാര്യത്തില്‍ ചൈന സുതാര്യത പുലര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button