COVID 19KeralaLatest NewsNewsIndia

വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഡ്രൈവിങ്​ ലൈസന്‍സ്​, രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകളുടെ കാലാവധിയാണ് നീട്ടിയത്.

Read Also : ഇന്ത്യൻ നിർമ്മിത വാക്സിന്‍ കോവിഡിനെതിരെ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് ആരോഗ്യ വിദഗ്ദർ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി. ഡ്രൈവിങ്​ ലൈസന്‍സ്​, രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സര്‍ട്ടിഫിക്കറ്റ്​, പെര്‍മിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. സെപ്​തംബര്‍ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. എന്നാല്‍, ഇളവ്​ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക്​ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസന്‍സുമായി വാഹനത്തില്‍ യാത്ര ചെയ്​താല്‍ പരമാവധി 5000 രൂപ പിഴ ലഭിക്കും. പെര്‍മിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സര്‍ട്ടിഫിക്കറ്റിന്​ 2000 മുതല്‍ 5000 രൂപ വരെയുമായിരിക്കും പിഴ.

shortlink

Related Articles

Post Your Comments


Back to top button