Latest NewsNewsInternational

ബ്രായുടെ വള്ളികൊണ്ട് രണ്ട് ബ്രിട്ടീഷ് നാവികരെ കൊന്നു: ധീരവനിത ബ്രിഡ്ജറ്റ് മക്ഗയറിന്റെ ഓർമയ്ക്കായി ഈ ബാർ ചെയ്യുന്നത്

ഫ്ലോറിഡ: ഫ്ലോറിഡയിലെ മക്ഗയര്‍സ് ഐറിഷ് ബാറിന്റെ അകത്തളം അലങ്കാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ അലങ്കാരം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ബാറാണിത്. ഫ്ലോറിഡയിലെ പെൻസകോളയിലെ പ്രശസ്തമായ കുറച്ച് റെസ്റ്റോറന്റുകളിൽ ഒന്നാണ് ഈ പബ്ബ്. വിവിധ രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തുന്നു. ഏകദേശം 20 ലക്ഷം ഒറിജിനൽ കറൻസി നോട്ടുകൾ കൊണ്ടാണ് പബ്ബ് അലങ്കരിച്ചിരിക്കുന്നത്. അതുല്യവും വ്യത്യസ്തവുമായ ഈ അലങ്കാരമാണ് ഈ റെസ്റ്റോറന്റിനു പ്രശസ്തി നേടിക്കൊടുത്തത്.

കറൻസികൾക്ക് നടുവിൽ കുറച്ച് ബ്രായും തൂക്കിയിട്ടിട്ടുണ്ട്. ഈ അലങ്കാരത്തിനു പിന്നിലെ ചരിത്രം 1977 മുതലാണ് തുടങ്ങുന്നത്. മാര്‍ട്ടിന്‍ മക്ഗയറും ഭാര്യ മോളിയും റെസ്റ്റോറന്റ് ആരംഭിച്ചത് ആ വർഷമാണ്. ആദ്യദിവസം മുതൽ ലഭിച്ച $ 1 ടിപ്പുകള്‍ അത് ലഭിച്ച തീയതി എഴുതി ബാറിന്റെ ഭിത്തിയില്‍ ഒട്ടിക്കാന്‍ തുടങ്ങിയത് മോളിയായിരുന്നു. നോട്ടുകൾ ഭിത്തിയിലും മച്ചിലും ഒക്കെ പതിപ്പിച്ച്‌ തുടങ്ങി. ഇതോടെ, ബാറിലെത്തുന്ന ആളുകളും ഒരു രസത്തിന് ഇത് തുടർന്നു.

Also Read:മാറഡോണയുടെ മരണം : കൊലപാതകമാണെന്ന ആരോപണവുമായി അന്വേഷണം നേരിടുന്ന നഴ്‌സിന്റെ അഭിഭാഷകന്‍

ആ പ്രദേശത്തെ ധീരവനിതയായിരുന്ന ബ്രിഡ്ജറ്റ് മക്ഗയറിന്റെ (1860-1879) അസ്ഥികൂട അവശിഷ്ടങ്ങളും ഈ പബ്ബിലുണ്ടെന്നാണ് റിപ്പോർട്ടുകൾ ബാറിൽ വെച്ച് രണ്ട് ബ്രിട്ടീഷ് നാവികരെ ബ്രിഡ്‌ജറ്റ് തന്റെ ബ്രായുടെ വള്ളികൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് ഒരു കഥ. സൈനികരെ കൊന്ന കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ട യുവതി സ്വന്തം ബ്രായുടെ വള്ളിയില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത് എന്നാണു മറ്റൊരു കഥ. ധീരവനിതയുടെ ഓർമയ്ക്കായി ആണ് ഈ പബ്ബിന്റെ മേല്‍ക്കൂരയിലും ഭിത്തിയിലും ധാരാളം ബ്രാകൾ തൂക്കിയിട്ടതെന്നാണ് പറയപ്പെടുന്നത്.

പരസ്യമായി ഇത്രയും പണം തൂക്കിയിട്ടിരിക്കുന്നത് കണ്ടാൽ കള്ളന്മാരുടെ ശല്യം ഉണ്ടാകില്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്. ഈ ഐറിഷ് പബ്ബില്‍ മോഷണങ്ങള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ബാറിലെ മുന്‍ജീവനക്കാരാണ് പൈസ മോഷ്ടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. എന്നാൽ, ഇപ്പോൾ അത് സാധ്യമല്ല. ഓരോ നോട്ടുകളിലും തീയതികളും അത് ഒട്ടിക്കുന്ന ആളുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഷണം നടത്തി മറ്റെവിടെയെങ്കിലും നോട്ട് മാറി വിൽക്കാമെന്ന് കള്ളന്മാർ വിചാരിച്ചാൽ നടപ്പില്ലെന്ന് ബാർ നോക്കിനടത്തുന്നവർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button