KeralaLatest NewsNews

എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഗോൾഡ് ലോൺ കമ്പനീസ്: നിയമ ലംഘനം കണ്ടില്ലെന്നു നടിച്ച് പിണറായി സർക്കാർ

സ്വന്തമായി ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ്.

തിരുവനന്തപുരം: കോവിഡ് വ്യാപനഘട്ടത്തിൽ പ്രാദേശികമായ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിൽ കൂടുതൽ ആണ്. ഇളവുകളോടെ പലയിടത്തും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയാണ്. ഈ ഘട്ടത്തിൽ സർക്കാർ ഉത്തരവിനു വില കൊടുക്കാതെ സ്വാന്തമായി ഉത്തരവ് ഇറക്കിയിരിക്കുകയാണ് സ്വകാര്യ ഗോൾഡ് ലോൺ കമ്പനീസ്.

ലോക്ഡൗൺ ഇളവിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതി. എന്നാൽ ഈ ഉത്തരവിന് പുല്ലു വില കല്പിച്ചുകൊണ്ടു സ്വന്തമായി ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ്.

read also: കശ്മീര്‍ അതിര്‍ത്തിയില്‍ ജവാന്‍മാര്‍ക്കൊപ്പം ഭാംഗ്ര നൃത്തച്ചുവടുകളുമായി അക്ഷയ് കുമാര്‍: വൈറല്‍ വീഡിയോ

സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളും റീജിയണൽ ഓഫീസുകളും സോണൽ ഓഫീസുകളും ആഴ്ചയിൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാമെന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് അസോസിയേഷൻ പ്രസിഡന്റ് കെ വി സുബ്രഹ്‌മണ്യൻ പുറത്തിറക്കിയിരിക്കുന്നത്. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം,കൊശമറ്റം, കെഎൽഎം, എന്നിവയടക്കം സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന അസോസിയേഷനാണ് വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ പച്ചയായ ലംഘനമാണ് ഈ ഉത്തരവ്. എന്നാൽ സർക്കാർ ഇത്തരം നിയമ ലംഘനത്തിൽ മൗനം പാലിക്കുകയാണ്. ഉത്തരവിന്റെ പേരിൽ അസോസിയേഷൻ ഭാരവാഹികൾക്ക് എതിരെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ അസോസിയേഷനിലെ ഭാരവാഹികൾക്ക് എതിരെയും കേസെടുക്കാം എന്നിരിക്കെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല.

അത്യാവശ്യത്തിന് ഒരു സാധനം വാങ്ങാൻ പുറത്തിറങ്ങിയാൽ അനുമതി വാങ്ങിയില്ലെന്ന പേരിൽ കേസെടുക്കുന്ന പിണറായി സർക്കാർ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളുടെ നിയമ ലംഘനത്തിന് നേരെ കണ്ണടയ്ക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button