Latest NewsKeralaIndiaNewsInternational

രാജ്യത്ത് ഐ.ടി മേഖലയില്‍ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും : ജീവനക്കാരെ കുറയ്ക്കാൻ ഐ.ടി കമ്പനികൾ തയ്യാറെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി : രാജ്യത്ത് ഐ.ടി മേഖലയില്‍ അടുത്ത വർഷത്തോടെ 30 ലക്ഷം തൊഴിലുകള്‍ നഷ്​ടമാകുമെന്ന്​ റിപ്പോര്‍ട്ട്​. വന്‍ തോതില്‍ ജീവനക്കാരെ കുറക്കാന്‍ ഐ.ടി, അനുബന്ധ കമ്പനികൾ തയ്യാറെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്​. ഇതിലൂടെ കോടികളുടെ ലാഭം കൊയ്യാമെന്നാണ് കമ്പനികൾ കണക്കുകൂട്ടുന്നത്.

Read Also : ആഴ്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നു : മദ്യം വാങ്ങാൻ നീണ്ട നിര , വീഡിയോ കാണാം 

ഇന്‍ഫോസിസ്​, ടി.സി.എസ്​, വി​പ്രോ, എച്ച്‌​.സി.എല്‍, ടെക്​ മഹീന്ദ്ര, കോഗ്​നിസെന്‍റ്​ തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വര്‍ഷം ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​.

ഓ​ട്ടോമേഷന്‍ സംവിധാനം കൂടുതല്‍ വ്യാപകമാകു​ന്നതാണ് തൊഴിൽ മേഖലയിൽ വൻ തകർച്ചയ്ക്ക് വഴിയൊരുക്കുന്നത്. സോഫ്​റ്റവെയറുകളുടെ സഹായത്തോടെ ജീവനക്കാരുടെ പ്രതിദിന ജോലികള്‍ പൂര്‍ത്തീകരിക്കുന്ന സംവിധാനമാണ്​ റോബോട്ട്​ പ്രൊസസ്​ ഓ​ട്ടോമേഷന്‍. സാധാരണ സോഫ്​റ്റ്​വെയര്‍ അപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇതിന്​ സാധിക്കും. യുഎസില്‍ ഇതുമൂലം 10 ലക്ഷം പേര്‍ക്ക്​ തൊഴില്‍ നഷ്​ടമായെന്നാണ്​ പുറത്ത് വരുന്ന കണക്കുകള്‍.

ഏകദേശം 1.6 കോടി ജീവനക്കാരാണ് ​ ഇന്ത്യയിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നത്​. ഇതില്‍ 90 ലക്ഷം പേരും കുറഞ്ഞ സാ​ങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ്​ ചെയ്യുന്നതെന്ന്​ ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്​കോം ചൂണ്ടിക്കാട്ടുന്നു . ഇവരില്‍ 30 ശതമാനം പേര്‍ക്കെങ്കിലും അടുത്ത വര്‍ഷത്തോടെ ജോലി നഷ്​ടപ്പെടുമെന്നാണ്​ സൂചന .

shortlink

Related Articles

Post Your Comments

Related Articles


Back to top button