Latest NewsNewsIndia

ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി തന്ത്രം : മലക്കം മറിഞ്ഞ് മമത

കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബംഗാളില്‍ അക്രമങ്ങളോ തീവെപ്പുകളോ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ രാഷ്ട്രീയ അക്രമം ഉണ്ടായെന്നും അതിനു പിന്നില്‍ തൃണമൂലുകാരാണെന്നുമുള്ള വാര്‍ത്തകള്‍ക്കു പിന്നില്‍ ബി.ജെ.പിയുടെ തന്ത്രമാണെന്നാണ് മമതയുടെ വാദം. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ നടത്തിയ രാഷ്ട്രീയ കലാപങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് മമതയുടെ പ്രതിരോധം.

Read Also : വാക്സിന്‍ നയം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും വാക്സിന്‍ ക്ഷാമം ഇപ്പോഴും രൂക്ഷം : എം.വി ജയരാജന്‍

‘ ബംഗാളില്‍ രാഷ്ട്രീയ കലാപങ്ങളോ കൊലപാതകങ്ങളോ ഉണ്ടായിട്ടില്ല. അത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷയാണ് നല്‍കുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം ബി.ജെ.പിയുടെ തന്ത്രങ്ങളാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒന്നോ രണ്ടോ ആക്രമണങ്ങള്‍ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളൂ ‘ എന്നും മമത വിശദീകരിച്ചു.

വോട്ടെണ്ണലിന് ശേഷം ബംഗാളില്‍ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദേശീയ മാദ്ധ്യമങ്ങള്‍ അടക്കം പുറത്തുവിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ആക്രമിക്കുകയും സ്ത്രീകളെ അപമാനിക്കുകയുമാണ് ചെയ്തത്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും നടത്തിയിരുന്നു. ജൂണ്‍ 15 വരെ 30 ഓളം പാര്‍ട്ടി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത് എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button