Latest NewsKeralaNews

പ്രണയം നിരസിച്ചു : മലപ്പുറത്ത് 21 കാരിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, സഹോദരി ഗുരുതരാവസ്ഥയിൽ

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു.

Read Also : കേന്ദ്ര സഹായം എത്തിയോ എന്നറിയാൻ രാജ്യമൊട്ടാകെ വീടുകൾ തോറും കയറിയിറങ്ങി കണക്കെടുക്കുമെന്ന് കോൺഗ്രസ്

ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി ദൃശ്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button