Latest NewsKeralaNews

വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റു: കുറുക്കൻമാർ കൂട്ടത്തോടെ ചത്തു

മരം വീണതിനെ തുടർന്നാണ് വൈദ്യുത കമ്പികൾ റോഡിൽ പൊട്ടിവീണത്

കോഴിക്കോട്: പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കൻമാർ ചത്തു. കോഴിക്കോട് പേരാമ്പ്ര തരിപ്പമലയിലാണ് അപകടം ഉണ്ടായത്.

Read Also: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച് യുവാവ്: നിര്‍വീര്യമാക്കാന്‍ കഴിയാതെ വന്നതോടെ ധൈര്യം ചോര്‍ന്നു, പിന്നീട് സംഭവിച്ചത്

മരം വീണതിനെ തുടർന്നാണ് വൈദ്യുത കമ്പികൾ റോഡിൽ പൊട്ടിവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് നാട്ടുകാർ കുറക്കന്മാർ ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്.

അതുവഴി മറ്റാരും കടന്നു പോകാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഒരു കുറുക്കന് ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാകും മറ്റുള്ളവയ്ക്ക് ഷോക്കേറ്റതെന്നാണ് കരുതുന്നത്. ആറു കുറുക്കന്മാരും വൈദ്യുതി കമ്പിയിൽ കടിച്ച നിലയിലാണ് മരിച്ചു കിടക്കുന്നത്.

Read Also: സ്ഥാനാര്‍ത്ഥിയാകാന്‍ പണം നല്‍കിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുത്തു, സി.കെ.ജാനുവിനേയും പ്രതിയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button