KeralaLatest NewsNews

വീണ്ടും വ്യാജവാറ്റ്: ലോക്ക് ഡൗണില്‍ ചാരായ വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വ്യാജവാറ്റുമായി ഒരാള്‍ പിടിയില്‍. കാവുപുറം പാലിയാപ്പിള്ളി പറമ്പില്‍ മനോജാണ് പിടിയിലായത്. കുറുപ്പംപടി പോലീസാണ് ഇയാളെ പിടികൂടിയത്.

Also Read: തമിഴ്‌നാട്ടില്‍ കാണുന്നത് അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയം, കവികള്‍ക്ക് ഇനി കാവി വേണ്ട പകരം വെള്ള വസ്ത്രം

പെരുമ്പാവൂര്‍ പോക്കത്തായി സ്വദേശി ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്കാണ് മനോജ് താമസിക്കുന്നത്. ഈ വീട്ടില്‍ മനോജ് ചാരായം വാറ്റിയിരുന്നതായി പോലീസ് കണ്ടെത്തി. മനോജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 9.5 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പോലീസ് പിടികൂടി.

ബക്കറ്റിലും കുപ്പികളിലുമായി സൂക്ഷിച്ച ചാരായമാണ് പോലീസ് പരിശോധനയില്‍ പിടികൂടിയത്. ഇതിന് പുറമെ, വലിയ പ്ലാസ്റ്റിക് വീപ്പകളിലായി സൂക്ഷിച്ച നിലയില്‍ വാഷും പിടിച്ചെടുത്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇയാള്‍ ചാരായം വാറ്റിയ ശേഷം വില്‍പ്പന നടത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button