KeralaLatest NewsNews

കെ.സുധാകരന്‍-പിണറായി വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്ന് വിശേഷിപ്പിച്ച് സന്ദീപ്.ജി.വാര്യര്‍

പ്രായം എഴുപത് കഴിഞ്ഞില്ലേ രണ്ടാള്‍ക്കും ? ഇപ്പോഴും കോളേജ് കാലത്തെ വീരസാഹസിക കഥകളാണോ ചര്‍ച്ച ചെയ്യുന്നത്? കഷ്ടം

പാലക്കാട് : കോവിഡ് മഹാമാരിക്കാലത്ത് ആ പഴയ വീര സാഹസിക കഥകള്‍ പറഞ്ഞിരിക്കുകയാണോ രണ്ട് പേരും. പ്രായം 70 കഴിഞ്ഞില്ലേ, ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത് എന്ന ചോദ്യവുമായി ബി.ജെ.പി നേതാവ് സന്ദീപ്. ജി. വാര്യര്‍ രംഗത്ത്. കെ.പി.സി.അധ്യക്ഷന്‍ കെ.സുധാകരന്റേയും മുഖ്യമന്ത്രിയുടേയും വീരസാഹസിക കഥകളെ ബ്രണ്ണന്‍ തള്ളലുകള്‍ എന്നാണ് സന്ദീപ് ജി.വാര്യര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Read Also : സംഘർഷം അവസാനിച്ചത് ഞാൻ ഇടപെട്ടത് കൊണ്ട്: ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ വാദത്തിനെതിരെ മുഖ്യമന്ത്രി

കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണിലും ജനങ്ങള്‍ വിഷമസന്ധിയിലായിരിക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടി നേതാവിനും പറയാന്‍ പറ്റിയ വിഷയമാണോ ഈ വീരസാഹസിക കഥ എന്നും അദ്ദേഹം ചോദിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തി ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ വീരകഥകള്‍ പങ്കുവെച്ച കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജില്‍ വെച്ച് പിണറായി വിജയനെ ഒറ്റ ചവിട്ടിനു താഴെയിട്ടെന്ന് മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കോവിഡ് രോഗ വിശകലനത്തിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞിരിക്കുകയാണ് പിണറായി വിജയന്‍.

തന്നെ മര്‍ദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നും ബ്രണ്ണന്‍ കോളേജില്‍ അര്‍ദ്ധനഗ്‌നനായി നടക്കേണ്ടിവന്നത് സുധാകരനും കൂട്ടര്‍ക്കും മാത്രമാണെന്ന് പിണറായി വിജയന്‍ പറയുന്നു. ഇത്രയും പൊങ്ങച്ചം പാടുണ്ടോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇത് കൂടാതെ കെ സുധാകരന്റെ സുഹൃത്ത് ഒരിക്കല്‍ തന്റെ വീട്ടില്‍ വന്നു മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു അറിയിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമാണ് സുധാകരന്റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button