Latest NewsIndiaNews

ദില്ലി കലാപക്കേസിൽ ജാമ്യം കിട്ടിയ മൂന്ന് കുട്ടി നേതാക്കൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ദില്ലി: കലാപ കേസില്‍ ഹൈക്കോടതി ജാമ്യം നൽകിയ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും നോട്ടീസ് അയച്ച്‌ സുപ്രീംകോടതി. ദില്ലി പൊലീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്. അമേരിക്കന്‍ പ്രസിഡന്റ് ദില്ലിയിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ സംഘര്‍ഷം ഉണ്ടായതെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് സോളിസിറ്റര്‍ ജനഖല്‍ തുഷാര്‍മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

Also Read:നെഞ്ചെരിച്ചിൽ ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ

കലാപക്കേസിലെ വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടന്‍ സ്റ്റേ ചെയ്യണമെന്നാണ് ദില്ലി പൊലീസ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇവരെ ജാമ്യത്തില്‍ വിടുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പൊലീസിന്‍റെ വാദം.

വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതിയുടെ ഈ വിധി. എന്നാൽ ദില്ലി പോലീസിന്റെ വാദത്തിന്മേൽ സുപ്രീം കോടതി ഇപ്പോൾ ഹൈക്കോടതിയുടെ നടപടിയെ മറികടന്നു കൊണ്ടാണ് വിദ്യാർത്ഥികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button