KeralaLatest NewsIndia

കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാറിന്റെ ഉത്തരവ് തന്നെ: തെളിയിക്കുന്ന രേഖകള്‍ പുറത്ത്

ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും പട്ടയ ഉടമക്ക് മുറിക്കാമെന്നുള്ള ഉത്തരവിലെ സര്‍ക്കാരിലേക്ക് നിലനിര്‍ത്തിയിരുന്ന മരങ്ങള്‍ മുറിക്കാം എന്നുള്ള വാചകം പിശകായിരുന്നു

പത്തനംതിട്ട: കേരളത്തിലെ വ്യാപക വനംകൊളളക്ക് കാരണമായത് സര്‍ക്കാര്‍ ഉത്തരവിലെ പിശക് ആണെന്ന് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കയച്ച ഔദ്യോഗിക കത്തിലാണ് സര്‍ക്കാര്‍ ഉത്തരവിലെ പാളിച്ച വ്യക്തമാക്കുന്നത്. മരം മുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ ഉദ്യോഗസ്ഥതലത്തില്‍ ഉത്തരവില്‍ പിശക് പറ്റിയെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കമെന്ന ആരോപണം ശക്തമാണ്.

ഇത് വ്യക്തമാക്കുന്നതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കയച്ച കത്ത്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും പട്ടയഭൂമിയില്‍ നിലനിര്‍ത്തിയതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും പട്ടയ ഉടമക്ക് മുറിക്കാമെന്നുള്ള ഉത്തരവിലെ സര്‍ക്കാരിലേക്ക് നിലനിര്‍ത്തിയിരുന്ന മരങ്ങള്‍ മുറിക്കാം എന്നുള്ള വാചകം പിശകായിരുന്നു എന്ന് കത്തില്‍ ജയതിലക് തന്നെ വ്യക്തമാക്കുന്നു.

മരം മുറി സംബന്ധിച്ച്‌ വ്യക്തതയോടെ പുതിയ നിയമം ആവിഷ്കരിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായി ഈ മാസം 14നാണ് കത്തയച്ചത്. എന്നാൽ പിശക് തിരുത്തി പുതിയ ഉത്തരവിറക്കിയതായും ഈ ഉത്തരവിലും അവ്യക്തത ഉണ്ടായിരുന്നതായും കത്തില്‍ സ്ഥിരീകരിക്കുന്നു. 2017 ഓഗസ്റ്റ് 17 ന് ശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ സ്വയം കിളിര്‍ത്ത് വന്നതോ ആയതും 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള പാര്‍ട്ട് A ,B എന്നിവയില്‍ പെട്ടതുമായ മരങ്ങള്‍ മാത്രമാണ് പട്ടയ ഉടമക്ക് മുറിക്കുവാന്‍ കഴിയുന്നതെന്നും കത്തില്‍ പറയുന്നു.

ഉത്തരവിലെ അവ്യക്തത മുതലെടുത്ത് വ്യാപകമായി മരം മുറി നടന്നത് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ആയതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നും പുതുക്കിയ ഉത്തരവ് പുറത്തിറക്കിയതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം വ്യക്തമായി മുന്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല. ഇതാണ് ദുരുപയോഗം ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button