Latest NewsIndiaNews

107 ദിവസത്തിനിടെ വീടുകളില്‍ മരിച്ചത് 910 പേര്‍: കോവിഡ് മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ബംഗളൂരു: കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായിരുന്ന കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 107 ദിവസത്തിനുള്ളില്‍ 900ത്തിലധികം മരണങ്ങളാണ് ബംഗളൂരുവിലെ വീടുകളില്‍ സ്ഥിരീകരിച്ചത്.

Also Read: ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്‍

കോവിഡ് ബാധിതരായി വീടുകളില്‍ നിരീക്ഷണത്തിലിരുന്ന 910 പേര്‍ മരണപ്പെട്ടെന്ന വിവരമാണ് പുറത്തുവന്നത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി) കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈസ്റ്റ് സോണിലും മഹാദേവപുരയിലുമായി 500ഓളം ആളുകളാണ് വീടുകളില്‍ മരിച്ചത്. ഈസ്റ്റ് സോണില്‍ 251 പേര്‍ മരിച്ചപ്പോള്‍ മഹാദേവപുരയില്‍ 244 പേരാണ് മരണത്തിന് കീഴടങ്ങിയത്.

കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് വീടുകളില്‍ കോവിഡ് രോഗികള്‍ മരിക്കാന്‍ കാരണമായതെന്ന് സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ചികിത്സ ആവശ്യമായ സമയത്ത് അത് നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ പല ജീവനുകളും രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ബംഗളൂരിന് പുറമെ മറ്റിടങ്ങളിലും വീടുകളിലെ മരണം ആശങ്കയുണ്ടാക്കുന്നതാണെന്നും ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button