KeralaLatest NewsNews

താന്‍ വന്നത് 71 ല്‍ അല്ല: പച്ചനുണ പറയാന്‍ സുധാകരന്‍ ഏതറ്റം വരെയും പോകുമെന്ന് എ.കെ ബാലന്‍

1968-69-70 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്

കൊച്ചി : പിണറായി വിജയന്‍റെ ആരോപണങ്ങള്‍ മറുപടി പറഞ്ഞ കെ. സുധാകരനെതിരെ പ്രതികരണവുമായി സി.പി.എം നേതാവ് എ.കെ. ബാലന്‍. പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് സുധാകരന്‍റെ പ്രതികരണമെന്ന് എ.കെ. ബാലന്‍ പറഞ്ഞു.
സുധാകരന്‍ പറഞ്ഞത് പോലെ 1971-ല്‍ അല്ല താന്‍ ബ്രണ്ണന്‍ കോളജിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘1971-ലാണ് മമ്പറം ദിവാകരന്‍ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 1968-69-70 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി.എച്ച്‌. മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നത്. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അന്ന് ബ്രണ്ണന്‍ കോളജിലുണ്ടായിരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്കാര്യമറിയാം. അതില്‍ ജീവിച്ചിരിക്കുന്ന പലരും തലശേരിയിലുണ്ട്. പച്ചനുണ പറയാന്‍ സുധാകരന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് ഇത്’- ബാലന്‍ പറഞ്ഞു.

Read Also  :  സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് തുടരുന്നു: വിട്ടുവീഴ്ച പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

1969-70 കാലത്താണ് പിണറായി വിജയന്‍ കോളജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചറായ ടി.വി. ബാലന്‍ മാഷിന്‍റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും സംഘടനാ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി കോളജിലേക്ക് വരുന്നതെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button