KeralaLatest NewsNews

ആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്; പിന്തുണയുമായി കെ.കെ ശൈലജ

കോർപ്പറേഷൻ മീറ്റിങ്ങിനിടെയാണ് കൗൺസിലർമാർ മേയറെ പരിഹസിച്ചത്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പ്രായത്തെ ബി.ജെ.പി കൗൺസിലർമാർ പരിഹസിച്ച സംഭവത്തിന് പിന്നാലെ മേയർക്ക് പിന്തുണയുമായി കെ.കെ ശൈലജ . കോർപ്പറേഷൻ മീറ്റിങ്ങിനിടെയാണ് കൗൺസിലർമാർ മേയറെ പരിഹസിച്ചത്.

ആര്യ രാജേന്ദ്രനെതിരെ ഉണ്ടായ പരാമർശം അപലപനീയമാണെന്നും വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങൾ നൽകിയ കരുത്തുമായി സാമൂഹ്യപ്രവർത്തന രംഗത്ത് കടന്നുവന്ന ആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ടെന്നും കെ. കെ ഷൈലജ ടീച്ചർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു ഷൈലജ ടീച്ചറിന്റെ പ്രതികരണം.

Read Also : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല : നിലപാട് വ്യക്തമാക്കി കേന്ദ്രം

കുറിപ്പിന്റെ പൂർണരൂപം :

മേയർ ആര്യാരാജേന്ദ്രനെതിരെ BJP കൗൺസിലർ നടത്തിയ പരാമർശം അപലപനീയമാണ്.എ.കെ.ജി സെൻററിലെ പാവക്കുട്ടിയല്ല വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങൾ നൽകിയ കരുത്തുമായി സാമൂഹ്യപ്രവർത്തന രംഗത്ത് കടന്നുവന്ന സഖാവ് ആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്.അതവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന് അഭിവാദ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button