Latest NewsNewsIndia

ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം: 14 നേതാക്കള്‍ക്ക് ക്ഷണം

യോ​ഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും

​​​​​ന്യൂഡല്‍ഹി: ജമ്മു കാശ്മിരിന്റെ പ്രത്യേക പദവി റദ്ധാക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനുശേഷമുണ്ടായ സംഭവവികാസങ്ങളെ വിലയിരുത്താനും ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോ​ഗത്തിലേയ്ക്ക് കാശ്മീരില്‍ നിന്നുളള 14 നേതാക്കന്‍മാര്‍ക്ക് ക്ഷണം.

കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ചേരുന്ന ഈ യോഗത്തിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നേതാക്കന്‍മാരുമാരുമായി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

read also: തിങ്കളാഴ്ച രാവിലെ നിരത്തുകള്‍ സ്തംഭിപ്പിക്കും: സമരവുമായി തൊഴിലാളി സംഘടനകള്‍

മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുളള, മകന്‍ ഒമര്‍ അബ്ദുളള, മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരേയും കോണ്‍​ഗ്രസ് നേതാവ് താര ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസെെന്‍ ബെ​യ്​ഗ്, ബി.ജെ.പി നേതാക്കളായ നിര്‍മല്‍ സിം​ഗ്, കവീന്ദര്‍ ​ഗുപ്ത എന്നിവരേയും യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോ​ഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button