Latest NewsNewsIndia

ലൈംഗിക പീഡനക്കേസ്​: ആൾദൈവത്തിന്‍റെ ഭക്തയും അറസ്​റ്റിൽ

വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച്​ ബാബയുടെ താമസസ്​ഥലത്ത്​​ എത്തിച്ചത്​ സുഷ്​മിതയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ

ചെന്നൈ : വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ആൾദൈവത്തിന്‍റെ ഭക്തയും അറസ്​റ്റിൽ. ചെങ്കൽപ്പട്ട്​ കേളമ്പാക്കം സുശീൽഹരി ഇന്റർനാഷനൽ സ്​കൂൾ സ്​ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72)യുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുഷ്​മിത(32)യെയാണ് പോക്​സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ്​ ചെയ്​തത്​.

വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച്​ ബാബയുടെ താമസസ്​ഥലത്ത്​​ എത്തിച്ചത്​ സുഷ്​മിതയാണെന്നാണ്​ സി.ബി.സി.ഐ.ഡി പൊലീസിന്‍റെ കണ്ടെത്തൽ. ​കൂടുതൽ ചോദ്യംചെയ്യലിനായി ബാബയെ പത്ത്​ ദിവസം കസ്​റ്റഡിയിൽ വിട്ടുകിട്ടുന്നതിന്​ ചെങ്കൽപ്പട്ട്​കോടതിയിൽ പൊലീസ്​ അപേക്ഷ സമർപ്പിച്ചു.

Read Also  : പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ

സ്​കൂൾ പൂർവ വിദ്യാർഥിനികൾ നൽകിയ പരാതിയെ തുടർന്ന്​ ബു​ധ​നാ​ഴ്​​ച ഡൽഹിയിൽ വെച്ചാണ് ബാബ അ​റ​സ്​​റ്റി​ലാ​യത്​. പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിന്റെ ഭാഗമായി​ ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചിരുന്നു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button