Latest NewsNewsInternational

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കണം: ബൈഡന്​ വിലക്കു ഭീഷണിയുമായി സഭ നേതൃത്വം

ബൈഡന്​ തങ്ങളുടെ ദേവാലയങ്ങളില്‍ കുര്‍ബാനക്കെത്താമെന്ന്​ വാഷിംഗ്‌ടൺ, ​ഡിലാവെര്‍ സഭകള്‍ അറിയിച്ചിട്ടുണ്ട്​. ബൈഡന്‍ സ്ഥിരമായി കുര്‍ബാനക്കെത്തുന്നത്​ ഡിലാവെറിലാണ്​.

വാഷിംഗ്‌ടൺ: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സഭ നേതൃത്വം. ഗര്‍ഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്​ട്രീയക്കാര്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ്​ സഭ ഉയര്‍ത്തുന്നത്​. ഇവര്‍ക്ക്​ കുര്‍ബാന വിലക്കുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന്​ അമേരിക്കയിലെ റോമന്‍ കാത്തലിക്​ ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.

എന്നാൽ ഗര്‍ഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബൈഡനെതിരെ വിലക്കു ഭീഷണിയുയർത്തി സഭ നേതൃത്വം. വിഷയത്തില്‍ മൂന്നു ദിവസമായി നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചക്കൊടുവില്‍ ഒന്നിനെതിരെ മൂന്നു വോട്ടിനാണ്​ വിലക്കിന്​​ അനുമതി ലഭിച്ചത്​. നേരത്തെ, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട്​ വത്തിക്കാന്‍ സ്വീകരിച്ച നിലപാടിന്​ വിരുദ്ധമായാണ്​ യു.എസിലെ സഭ തീരുമാനം. എല്ലാ വാരാന്ത്യത്തിലും കുര്‍ബാനക്കെത്തുന്ന ഉറച്ച കാതലിക്​ വിശ്വാസിയാണ്​ ജോ ബൈഡന്‍. സഭ നേതൃത്വം അത്തരം തീരുമാനമെടുക്കില്ലെന്നാണ്​ പ്രതീക്ഷയെന്ന്​ ബൈഡന്‍ പിന്നീട്​ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു.

അതേസമയം യു.എസിലെയും യു.എസ്​ വിര്‍ജിന്‍ ദ്വീപുകളിലെയും മുഴുവന്‍ കാതലിക്​ ബിഷപ്പുമാരുടെയും സംഘടനയായ യു.എസ്​ കോണ്‍ഫറന്‍സ്​ ഓഫ്​ കാതലിക്​ ബിഷപ്​സ്​ വ്യാഴാഴ്ച ഈ വിഷയത്തില്‍ കരട്​ പ്രസ്​താവന തയാറാക്കാന്‍​ ​അംഗീകാരം നല്‍കിയിരുന്നു. ഗര്‍ഭഛിദ്രത്തില്‍ സഭയുടെ നിലപാടിനെതിരെ നില്‍ക്കുന്ന രാഷ്​ട്രീയക്കാര്‍ക്ക്​ വിലക്ക്​ ഏര്‍പെടുത്താന്‍ അനുവദിക്കുന്നതാണ്​ നിയമം.

Read Also: പ്രതിരോധ നിരയുടെ കരുത്തും, മെസ്സിയുടെ മാജിക്കൽ അസിസ്റ്റും: വിജയവഴിയിൽ തിരിച്ചെത്തി അർജന്റീന

കത്തോലിക്ക വിഭാഗത്തിലെ എല്ലാവരും ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരാകണമെന്ന നിലപാട്​ സഭയിലെ യാഥാസ്​ഥിതിക വിഭാഗത്തിന്‍റെതാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുര്‍ബാന വിലക്ക്​ ഏര്‍പെടുത്തുന്നതിനെതിരെ ഷിക്കാഗോ ആര്‍ച്ച്‌​ ബിഷപ്പ്​ കര്‍ദിനാള്‍ ബ്ലേസ്​ കൂപിക്​ ഉള്‍പെടെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്​. ബൈഡന്​ തങ്ങളുടെ ദേവാലയങ്ങളില്‍ കുര്‍ബാനക്കെത്താമെന്ന്​ വാഷിംഗ്‌ടൺ, ​ഡിലാവെര്‍ സഭകള്‍ അറിയിച്ചിട്ടുണ്ട്​. ബൈഡന്‍ സ്ഥിരമായി കുര്‍ബാനക്കെത്തുന്നത്​ ഡിലാവെറിലാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button