KeralaLatest NewsNewsIndia

നഗരത്തിലെ ഊർജ്ജസ്വലയായ മേയർ, ആര്യയ്ക്ക് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുണ്ട്: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഗതാഗത മന്ത്രി മുഹമ്മദ് റിയാസിനെ ഓഫീസിലെത്തി സന്ദർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മേയർ മന്ത്രിയുടെ ഓഫീസിലെത്തിയത്. എല്ലാ വകുപ്പുകളേയും ഏകീകരിച്ചു കൊണ്ട്, വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് മുന്നോട്ടുവച്ച മേയറെ അഭിനന്ദിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

‘തിരുവനന്തപുരം നഗരത്തിലെ ഊർജ്ജസ്വലയായ മേയർ ആര്യാരാജേന്ദ്രൻ ഓഫീസിലെത്തി കണ്ടിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. എല്ലാ വകുപ്പുകളേയും ഏകീകരിച്ചു കൊണ്ട്, വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് മുന്നോട്ടുവച്ച മേയറെ അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റെ എല്ലാ പിന്തുണയും മേയർക്ക് വാഗ്ദാനം ചെയ്തു. ഈ വിഷയം അടക്കം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരുന്ന വിവരം മേയറെ അറിയിക്കുകയും ചെയ്തു’., മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:പ്രണയബന്ധം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അതേസമയം, നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ മേയർ ആര്യാ രാജേന്ദ്രൻ പൊട്ടിത്തെറിച്ചത് വാർത്തയായിരുന്നു. എല്‍ കെ ജി കുട്ടിയെന്ന ബി ജെ പി കൗണ്‍സിലര്‍മാരുടെ പരിഹാസത്തിനു പ്രായം എത്രയായാലും ഉത്തരവാദിത്തം നിറവേറ്റാന്‍ അറിയാമെന്നായിരുന്നു ആര്യ യോഗത്തില്‍ പറഞ്ഞത്. മേയർക്ക് നേരെ നടന്ന സൈബർ ആക്രമണത്തിന് പിന്തുണ അറിയിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button