Latest NewsKeralaNews

സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച്‌ ആര്‍എസ്‌എസ്

കെ സുരേന്ദ്രന് എതിരായി ഉയര്‍ന്ന വിവാദങ്ങളില്‍ ആര്‍എസ്‌എസ് നേതൃത്വം കടുത്ത വിമര്‍ശനമാണ് യോഗത്തിൽ ഉന്നയിച്ചത്

കൊച്ചി: തെരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച്‌ ആര്‍എസ്‌എസ്. കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്‌എസ്- ബിജെപി നേതൃയോഗത്തിലാണ് പാർട്ടിയ്‌ക്കെതിരെ ആര്‍എസ്‌എസ് നേതൃത്വം വിമര്‍ശനം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏകോപനം മൊത്തത്തില്‍ പാളിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയതും തോല്‍വിയ്ക്ക് കാരണമായെന്നാണ് ആര്‍എസ്‌എസിന്റെ വിലയിരുത്തൽ. ബിജെപിയിലെ ഗ്രൂപ്പിസത്തിന് എതിരെയും യോഗത്തിൽ വിമര്‍ശനമുയര്‍ന്നു.

read also: മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്: കാരണം കേട്ട് അമ്പരന്ന് നാട്ടുകാർ

കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് മത്സരിക്കാന്‍ കോഴപ്പണം നല്‍കിയെന്ന കേസ്, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയ്ക്ക് കോഴ നല്‍കിയതിന് എതിരായ കേസ് തുടങ്ങി കെ സുരേന്ദ്രന് എതിരായി ഉയര്‍ന്ന വിവാദങ്ങളില്‍ ആര്‍എസ്‌എസ് നേതൃത്വം കടുത്ത വിമര്‍ശനമാണ് യോഗത്തിൽ ഉന്നയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button