KeralaNattuvarthaLatest NewsNewsIndia

വി​വാ​ദ​മാ​യ​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പോലീസ് പു​നഃ​സ്ഥാ​പി​ച്ചു

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പിൻവലിക്കുന്നതിനെക്കുറിച്ച് തനിക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് വി. ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പോ​ലീ​സ് പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പിൻവലിച്ച നടപടി വി​വാ​ദ​മാ​യ​തോ​ടെ പു​നഃ​സ്ഥാ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​ക്കുള്ള യാത്രയിൽ മു​ര​ളീ​ധ​ര​ന് പോ​ലീ​സ് പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി.

ക​ഴി​ഞ്ഞ ദിവസം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ വി.​മു​ര​ളീ​ധ​ര​ന് പോ​ലീ​സ് പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് സു​ര​ക്ഷ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ണ്‍​മാ​നെ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടി​രു​ന്നു.

അതേസമയം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പിൻവലിക്കുന്നതിനെക്കുറിച്ച് തനിക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് വി. ​മു​ര​ളീ​ധ​രൻ വ്യക്തമാക്കിയിരുന്നു. കേ​ന്ദ്ര​മ​ന്ത്രി​യുടെ എ​സ്കോ​ർ​ട്ട് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പിൻവലിച്ച ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ ഞാ​യ​റാ​ഴ്ച രാവിലെ വീണ്ടും പു​നഃ​സ്ഥാ​പി​ക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button