Latest NewsNewsIndia

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: പരാതികൾ പരിഗണിക്കാൻ പ്രത്യേക സമിതി

മാർക്കിൽ തൃപ്തിയില്ലാത്തവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച് തർക്കമുള്ളവരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സമിതി. പരീക്ഷയിൽ 30:30:40 സ്‌കീമിൽ ലഭിക്കുന്ന മാർക്കിൽ തർക്കമുള്ളവരുടെ പരാതി പ്രത്യേക സമിതി പരിഗണിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

Read Also: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു: യുവതിയും സംഘവും പിടിയിൽ

മാർക്കിൽ തൃപ്തിയില്ലാത്തവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്നും അനുകൂലമായ സമയത്ത് പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. മെയിൻ വിഷയങ്ങളിൽ മാത്രമാകും പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അതിൽ ലഭിക്കുന്ന മാർക്കാകും അന്തിമഫലം.

ഓഗസ്റ്റ് 15-നും സെപ്റ്റംബർ 15-നും ഇടയിൽ പരീക്ഷ നടത്താനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.

Read Also: മുൻസഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനാരുങ്ങി വീണാ ജോർജ്: ശ്രമം തടഞ്ഞ് സിപിഎം നേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button