COVID 19KeralaLatest NewsNews

ടി പി ആർ കുറഞ്ഞ ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും: ഇളവുകൾ, അറിയേണ്ടതെന്തെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച്‌ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരണോ എന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും.

Also Read:മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം തകരുന്നു? ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തണമെന്ന് ശിവസേന

രണ്ടു ദിവസങ്ങൾ കൂടിയേ നിലവിലെ നിയന്ത്രണങ്ങൾ ഉണ്ടാവുകയുള്ളൂ. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചതിനോളം എത്തിയിട്ടില്ലെന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്. ഇതിനോടകം ടിപിആര്‍ പത്തില്‍ താഴെക്ക് എത്തുമെന്ന് കണക്കുകൂട്ടിയെങ്കിലും നിലവില്‍ പത്ത് ശതമാനം കടന്ന് തന്നെയാണ് കണക്കുള്ളത്.

അതിതീവ്ര വ്യാപനമേഖലകളുടെ എണ്ണം കുറയുന്നതാണ് ആശ്വാസം. നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്. എട്ട് ശതമാനത്തിനും മുപ്പത് ശതമാനത്തിനും ഇടയില്‍ ടിപിആര്‍ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എൺപത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ണ്ണായകം. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിലും ബുനനാഴ്ചത്തെ വിലയിരുത്തലിന് ശേഷമാണ് തീരുമാനമുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button