KeralaNattuvarthaLatest NewsNews

സ്വർണ്ണക്കടത്ത് കേസ്: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്

ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ്. കോൺസൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകിയ സർക്കാർ, കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് പാസ് നൽകിയതായും കസ്റ്റംസ് വ്യക്തമാക്കി. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാണിച്ചു.

കേസിൽ 53 പേർക്ക് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസിന്റെ നടപടി. സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വർണക്കടത്ത്, കോൺസൽ ജനറൽ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളർ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിങ്ങനെ മൂന്ന് തരം കളളക്കടത്ത് നടന്നതായാണ് കസ്റ്റംസിന്‍റെ നിഗമനം. അനധികൃതമായി വിദേശത്തേക്ക് കൊണ്ടുപോയത് ഉന്നതതലത്തിലുളള പലരുടേയും പണമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button