KeralaLatest NewsNews

PWD4U ആപ്പ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും

റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ്‌ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് PWD4U ആപ്പ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിൾ ആപ്‌സ്റ്റോറിലും ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ്‌ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് PWD4U ആപ്പ്.

Read Also: വജൈനയിലെ അണുബാധ ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുക

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേർ പത്ത് ദിവസത്തിനകം ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 4264 പേർ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി.ഇതിൽ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു. നടപടികൾ ആവശ്യമായ 1615 പരാതികൾ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നൽകി. ലഭിച്ച കുറേ പരാതികൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനമെന്നും മന്ത്രി അറിയിച്ചു.

Read Also: കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നു: വാർത്തകളിൽ വിശദീകരണവുമായി ലക്ഷദ്വീപ് കളക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button