Latest NewsKeralaNews

കണ്ണൂരില്‍ പരിശോധന: നാടന്‍ ബോംബുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും നാടന്‍ ബോംബുകള്‍ പിടികൂടി. കൊളവല്ലൂര്‍ പൊയിലൂര്‍ തട്ടില്‍ പീടികയില്‍ നിന്ന് നാല് നാടന്‍ ബോംബുകളാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Also Read: നുസ്‌റത്ത് ജഹാന്റെ വിവാഹ വിവാദം ലോക്‌സഭയിൽ: അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എം.പി

ആള്‍ താമസമില്ലാത്ത വീടിന്റെ മുറ്റത്തുള്ള മതിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബക്കറ്റിനുള്ളില്‍ കവറില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ബോംബുകള്‍. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂര്‍ പോലീസ് അറിയിച്ചു.

പിടികൂടിയ നാല് നാടന്‍ ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. കൊളവല്ലൂര്‍ എസ്.ഐ ബിജോയ്, സി.പി.ഒ ദീപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button